---
title: "സല്യൂട്ട് ദി സൈലന്റ് സ്റ്റാർ ;  ജെ.സി.ഐ പാനൂർ ഹയർസെക്കന്ററി സ്കൂളിലെ പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു"
english_title: " JCI Panoor Honors School Cook T Mahija Under Salute The Silent Star Program"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382680/ jci-panoor-honors-school-cook-t-mahija-salute-silent-star"
published_at: "2026-09-15T09:53:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8d99bf0056_jci-panoor-honors-school-cook-t-mahija-salute-silent-star.jpg"
keywords: ["Panoor News", "JCI Panoor", "Salute The Silent Star", "KKV Memorial School", "T Mahija"]
---

# സല്യൂട്ട് ദി സൈലന്റ് സ്റ്റാർ ;  ജെ.സി.ഐ പാനൂർ ഹയർസെക്കന്ററി സ്കൂളിലെ പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു

> **Lead Summary:** പാനൂർ: പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സല്യൂട്ട് ദ സൈലന്റ് സ്റ്റാർ' പരിപാടിയുടെ ഭാഗമായി കെകെവി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു.

## Article Content

പാനൂർ: പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സല്യൂട്ട് ദ സൈലന്റ് സ്റ്റാർ' പരിപാടിയുടെ ഭാഗമായി കെകെവി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി ടി. മഹിജയെ ആദരിച്ചു.

കഴിഞ്ഞ 18 വർഷത്തോളമായി സ്കൂളിൽ മുൻപന്തിയിൽ നിന്ന് മികച്ച സേവനം അനുഷ്ഠിച്ചു വരുന്ന വ്യക്തിയാണ് മഹിജ. നിശബ്ദമായി സമൂഹത്തിൽ വലിയ സേവനം ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജെസിഐ ഈ ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ ജെസിഐ ഭാരവാഹികളും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. മഹിജയുടെ നീണ്ടവർഷത്തെ സേവനത്തെയും പ്രവൃത്തിയോടുള്ള പ്രതിബദ്ധതയെയും ചടങ്ങിൽ സംസാരിച്ചവർ പ്രശംസിച്ചു.

English Summary: As part of its 'Salute the Silent Star' initiative, JCI Panoor honored T. Mahija, a cook at KKV Memorial Panoor Higher Secondary School, for her 18 years of dedicated service. The program aims to recognize individuals who silently contribute to society.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382680/ jci-panoor-honors-school-cook-t-mahija-salute-silent-star)